ദിവസം മുഴുവന്‍ താന്‍ “കാര്‍ട്ടൂണ്‍” (ആക്രമണം) കാണുകയായിരുന്നു എന്നും ഹെഡ്‌ലിയെ ഓര്‍ത്ത് അഭിമാനം തോന്നുന്നു എന്നും പറയുന്ന അഭിനന്ദന സന്ദേശത്തില്‍ ഹെഡ്‌ലിയുടെ “ഗ്രാജ്വേഷന്‍” (ആക്രമണ വിജയം) വളരെയധികം അഭിമാനത്തോടെയാണ് കണ്ടിരുന്നതെന്നും ഷാസിയ എഴുതിയിരുന്നു.
മുംബൈ ആക്രമണം ആരംഭിച്ചപ്പോള്‍ തന്നെ നിരവധി പേര്‍ അഭിനന്ദനം അറിയിച്ചിരുന്നു എന്നും ഹെഡ്‌ലി കോടതിയില്‍ പറഞ്ഞു. തഹാവുര്‍ റാണയുടെ വിചാരണയുടെ നാലാം ദിവസമാണ് ഹെഡ്‌ലി ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
ഹെഡ്‌ലിയുടെ ആദ്യ ഭാര്യയ്ക്ക് ഡെന്‍മാര്‍ക്ക് ആക്രമണ പദ്ധതിയെ കുറിച്ചും അറിവുണ്ടായിരുന്നു. ഹെഡ്‌ലിക്ക് ഡെന്‍മാര്‍ക്കില്‍ നിന്ന് ഫ്രാങ്ക്‌ഫുര്‍ട്ടിലേക്കും ദുബായിലേക്കും പാകിസ്ഥാനിലേക്കും ഇവര്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.
നവംബര്‍ 26 ന് മുമ്പ് രണ്ട് തവണ മുംബൈയില്‍ ആക്രമണം നടത്താന്‍ ലഷ്‌കര്‍ ശ്രമിച്ചിരുന്നു എന്നും ഹെഡ്‌ലി വെളിപ്പെടുത്തിയിരുന്നു. 2008 സെപ്തംബറില്‍ ആക്രമണകാരികള്‍ വന്ന ബോട്ട് പാറയിലിടിച്ചു തകര്‍ന്നത് പദ്ധതി പരാജയപ്പെടാന്‍ കാരണമായി. എന്നാല്‍, ബോട്ടിലുണ്ടായിരുന്ന ആര്‍ക്കും ജീവാപായമുണ്ടായിരുന്നില്ല. രണ്ടാമത്തെ ശ്രമം ഒക്ടോബറില്‍ ആയിരുന്നു എന്നും ഹെഡ്‌ലി വെളിപ്പെടുത്തുന്നു.